കാഫിർ സ്ക്രീൻഷോട്ട് നിർമ്മിക്കാൻ നിർദേശിച്ചെന്ന് വ്യാജപ്രചാരണം: പരാതി നല്‍കി എ.എ റഹീം എംപി

 



തിരുവനന്തപുരം: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ നേതാവും രാജ്യസഭാ എംപിയുമായ എ.എ റഹീം.

വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് നിർമ്മിച്ചത് എ.എ റഹിമിന്റെ നിർദേശപ്രകാരമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് എംപിയുടെ പ്രതികരണം. ഇതിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വ്യാജപ്രചരണങ്ങൾക്കെതിരായ നിയമനടപടികൾ തുടരുന്നതിന്റെ ഭാഗമായി മറ്റൊരു വ്യാജ പ്രചാരണത്തിനെതിരായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചു.

നവമാധ്യമങ്ങളിലെ ഇത്തരം വ്യാജ പ്രചരണങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരായി കൂടുതൽ പരാതികൾ നൽകുന്നതും നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതുമാണ്.വ്യാജ പ്രചാരണങ്ങളിൽ ഒരു വിട്ടു വീഴ്ച്ചയും ഉണ്ടാകില്ല.

Post a Comment

0 Comments