തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയില്‍ ബിജെപി കൗൺസിലർമാർക്കെതിരെ പരാതി. കോൺഗ്രസ് വനിതാ കൗൺസിലർമാരാണ് ബിജെപി കൗൺസിലർമാർക്കെതിരെ പരാതി നൽകിയത്. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽ കട രതീഷ് എന്നിവർക്കെതിരെയാണ് പരാതി. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവരാണ് പരാതി നൽകിയത്. മ്യൂസിയം സ്റ്റേഷനിലാണ് പരാതി നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തി.

0 Comments