ജർമനിയെ ഞെട്ടിച്ച് വെടിവെപ്പ്: ആറു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

 



ബർലിൻ: വടക്കൻ ജർമനിയിലെ സ്റ്റേഡ് നഗരത്തിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് ജര്‍മനിയെ ഞെട്ടിച്ച സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് തോക്കുധാരിയെന്ന് സംശയിക്കുന്നയാളെയും മറ്റൊരു പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല.

നഗരത്തിലെ ഒരു യുവജനക്ഷേമ കേന്ദ്രത്തിന് സമീപമാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തെ തുടർന്ന് നഗരത്തിന് പുറത്ത് വൻതോതിലുള്ള സുരക്ഷാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments