പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മുൻ ബിജെപി സ്ഥാനാർഥി പിടിയിൽ

 



പാലക്കാട്: നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റില്‍. 2020ൽ നെന്മാറ പഞ്ചായത്തിലെ 17-ാം വാർഡ് ബിജെപി സ്ഥാനാർഥിയായിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്. കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്.

ക്ഷേത്രത്തിനകത്ത് കയറി ഭണ്ഡാരം പൊളിച്ച് അതിലുണ്ടായിരുന്ന പണം മുഴുവൻ ഇവർ കൈക്കലാക്കി. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പ്രഭാവതിയാണെന്ന് തിരിച്ചറിഞ്ഞത്.

അതേസമയം, പ്രഭാവതി ബിജെപിയുടെ പ്രാദേശിക നേതാവായിരുന്നുവെങ്കിലും നിലവിൽ പാർട്ടിക്ക് ഇവരുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം വിശദീകരിക്കുന്നു. മൂന്ന് വർഷം മുൻപ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഇവർ പ്രതിയായതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.

Post a Comment

0 Comments