കേളകം എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു



കേളകം: കേളകം എം.ജി.എം. ശാലേം സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പേരാവൂർ എക്സൈസ് ഓഫീസർ സന്തോഷ് കെ .ജെ . മുഖ്യാതിഥിയായി. 

 സ്കൂൾ പ്രിൻസിപ്പൽ റ്റി.വി . ജോണി, പേരാവൂർ എക്സൈസ് ഓഫീസർ ജെയിംസ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നടത്തി. സ്കൂൾ ആൻ്റി ഡ്രഗ്സ് കോഡിനേറ്റർ ഷിബിൻ ജോസഫ് സ്വാഗത പ്രസംഗവും സ്റ്റാഫ് സെക്രട്ടറി പ്രീജ എം.ടി .നന്ദി പ്രകാശനവും നടത്തി.

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും ഫ്ലാഷ് മോബും നടത്തി.

Post a Comment

0 Comments