ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറിൽ നിന്നും എംഡി എം എ പിടികൂടി. പടിയൂർ സ്വദേശി ഡെന്നി എബ്രഹാമിനെയാണ് (39) ഇരിട്ടി പോലീസ് പിടികൂടിയത്.
കൂട്ടുപുഴയില്‍ വച്ച് നടന്ന വാഹന പരിശോധനയില്‍ ബാംഗ്ലൂരിൽ നിന്നു വന്ന ആര്യ ട്രാവെല്‍സ് ടൂറിസ്റ്റ് ബസ്സിന്‍റെ ഡ്രൈവര്‍ പടിയൂര്‍ സ്വദേശി ഡെന്നി അബ്രഹാമിന്‍റെ കയ്യില്‍ നിന്നും 9.511 ഗ്രാം എം ഡി എം എ പോലീസ് പിടികൂടിയത്. പൊലീസിനെ കണ്ടപ്പോള്‍ എന്തോ ഒളിപ്പിച്ചു വയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ പരിശോധിച്ചപ്പോഴാണ് കാര്‍ഡ് ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. ഇത് ഉപയോഗത്തിനും വില്‍പ്പനയ്ക്കും ആയി കൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നു. ഇരിട്ടി എസ്. ഐ. വിപിനും സംഘവും കണ്ണൂര്‍ റൂറല്‍ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറെ എം ഡി എം എസ് യും ആയി പിടികൂടിയത്. കണ്ണൂര്‍ റൂറല്‍ എസ്. പി ശ്രീ. ഉമേഷ് ഗോയല്‍ ഐ.പി.എസ് ന്‍റെ നേതൃത്വത്തിലാണ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്.

0 Comments