മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വ്യാജ ചിത്രം നിർമിച്ചയാൾക്കെതിരെ കേസ്

 



കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന വ്യാജ ചിത്രം നിർമിച്ചതിൽ അത്തോളി പോലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് കേസ്.

ഉള്ള്യേരി സ്വദേശി കരുണൻ ചാലിലിനെതിരെയാണ് കേസെടുത്തത്. പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയിലാണ് കേസ്.

Post a Comment

0 Comments