ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവ് ഫാ.മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു

 



കോട്ടയം: മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവ് ഫാ.മൈക്കിൾ പനച്ചിക്കൽ (77) അന്തരിച്ചു. കോട്ടയം അടിച്ചിറിയിലെ ധ്യാനകേന്ദ്രത്തിലാണ് അന്ത്യം.

‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ’ എന്ന് തുടങ്ങിയ എഴുന്നൂറോളം ഭക്തി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

നിത്യത തീർക്കുന്ന നിമിഷങ്ങളിൽ എന്ന ഗാനമാണ് ആദ്യമായി രചിച്ചത്. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. നിരവധി നോവലുകളും കഥകളും രചിച്ചിട്ടുണ്ട്. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, ക്രിസ്തു പരാമർഥം തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങൾ.

സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ.

Post a Comment

0 Comments