തിരുവനന്തപുരം :അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതികളില്‍ നടപടി തുടരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി നടി അന്‍സിബ ഹസന്‍. താന്‍ നല്‍കിയ പരാതികളില്‍ പ്രാഥമിക അന്വേഷണമെന്ന പേരില്‍ പൊലീസ് നടത്തിയത് പ്രഹസനമായിരുന്നു എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. കേവലം ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ധാര്‍മികതയുടെ ഭാഗത്ത് നിന്നതിനാലാണ് ഞാന്‍ ഇത്രക്ക് അനുഭവിച്ചതെങ്കില്‍, വരാനിരിക്കുന്ന നടപടികളിലെ പ്രതികാരം എപ്രകാരമായിരിക്കുമെന്നും താന്‍ മനസിലാക്കുന്നുവെന്ന് അന്‍സിബ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ അല്പം പോലും ഭയപ്പെടുന്നില്ലെന്നും അന്‍സിബ എഴുതി.
നടി ലക്ഷ്മിപ്രിയ, ടിനി ടോം തുടങ്ങിയവര്‍ക്കെതിരായാരുന്നു അന്‍സിബയുടെ പരാതി. തന്റെ പരാതിയില്‍ പൊലീസ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍സിബയുടെ ഫേസ്ബുക്ക് കുറിപ്പ് പുറത്തെത്തിയിരിക്കുന്നത്. എങ്കിലും വൈകിയായാലും തനിക്ക് നീതി ലഭിക്കുമെന്ന വിശ്വാസവും അന്‍സിബ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശനേയും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയേയും ടാഗ് ചെയ്തുകൊണ്ടാണ് അന്‍സിബയുടെ പോസ്റ്റ്.

0 Comments