കൊളക്കാട്: കൊളക്കാട് സെൻ്റ് തോമസ് തോമസ് തിർത്ഥാടന ദേവാലയം, വ്യാപാരി വ്യവസായി ഏകോപന സമിതി ,വിവിധ സംഘടനകളും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. യോഗത്തിൽ സെൻ്റ് തോമസ് തീർത്ഥാടന ദെവാലയ വികാരി ഫാ. തോമസ് പട്ടാംകുളം അദ്ധ്യക്ഷത വഹിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. ത്രേസ്യ പോൾ ഉദ്ഘാടനം നടത്തി. എക്സൈസ് ഓഫിസർ ബാബു ഫ്രാൻസിസ് മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ദുഷ്യവശങ്ങളെ കുറിച്ചു ക്ലാസ് നടത്തി. അസി. വികാരി റവ ഫാ ആൽബർട്ട് മാപ്പിള പറമ്പിൽ , സണ്ണി മേച്ചേരി, റോബിൻ അടപ്പൂര് എന്നിവർ പ്രസംഗിച്ചു

0 Comments