'പെരുമ്പാവൂരിൽ യുവതി ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ'; ലഹരിക്കേസിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

 



കൊച്ചി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി യുവാവും യുവതിയും എക്‌സൈസ് പിടിയിൽ. കൊല്ലം സ്വദേശി മുഹഷീബ്, തൃശൂർ സ്വദേശി ആഷിക തൻവീർ എന്നിവരാണ് പിടിയിലായത്. 6.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയ സ്ത്രീയും പിടിയിലായി. അസം സ്വദേശി നജ്മ ബീഗമാണ് പിടിയിലായത്. ഇവർ പരസ്യമായി ലഹരി വിൽപ്പന നടത്തിയിരുന്നു. ലഹരി കുത്തി വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു

Post a Comment

0 Comments