തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണപക്ഷ സ്ഥാനാർഥിയായ അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. നിലവിൽ സഭയിൽ 102 അംഗങ്ങളുടെ വ്യക്തമായ പിന്തുണ ഷാനിമോൾ ഉസ്മാനുണ്ട്.
അതേസമയം, ഇടതുമുന്നണിയും മത്സരരംഗത്തുണ്ട്. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പുതിയ ഡെപ്യൂട്ടി സ്പീക്കറുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും

0 Comments