കേളകം എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാദിനം സംഘടിപ്പിച്ചു




കേളകം : എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാദിനം സംഘടിപ്പിച്ചു.  പ്രശസ്ത എഴുത്തുകാരനും കവിയുമായ രാമചന്ദ്രൻ കടമ്പേരി വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾ നൽകുന്ന അറിവും ചിന്തയും ഡിജിറ്റൽ ലോകത്തിന് പകർന്നു നൽകാനാവില്ല എന്നും വായന കുട്ടികളുടെ ഭാവനയെയും സംസ്കാരത്തെയും ഉണർത്തുമെന്നും സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ  ഫാ. ജിനു ജോൺ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടിവി ജോണി സ്വാഗത പ്രസംഗം നടത്തി .സ്റ്റാഫ് സെക്രട്ടറി പ്രീജ എം. ടി  വായനാദിന സന്ദേശം നൽകി.  കാർമലിൽ റോസ് വായനദിന സന്ദേശവും, ആൻഡ്രിയ സാബു കവിതാലാപനവും നടത്തി. മൃദുൽ നന്ദി പ്രകാശനവും നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Post a Comment

0 Comments