തലക്കണി: തലക്കാണി ഗവ.യു.പി.സ്കൂളിൽ വായന ദിനവും വാനോളം വായനയോളം പദ്ധതി ഉദ്ഘാടനവും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രാധാകൃഷ്ണൻ പട്ടാന്നൂർ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ഷിജു എം.ജി അധ്യക്ഷനായി. ജിജോ അറക്കൽ, സന്തോഷ് മറ്റത്തിൽ, ഷിൻ്റോ കെ.സി, ഇഷ നെൽസൺ, ജെനീന തെരേസ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി സ്വാഗതവും, സുനിഷ കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവയും നടന്നു.

0 Comments