കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറിസ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു

 


കേളകം: കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറിസ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ റവ. ഫാ വർഗീസ് കക്കാട്ടിൽ അധ്യക്ഷനായിരുന്നു. മുൻ പ്രധാന അധ്യാപകൻ പി പി വ്യാസ്‌ഷാ വായന ദിന സന്ദേശം നൽകി. പ്രിൻസിപ്പാൾ എൻ.ഐ. ഗീവർഗീസ് , പിടിഎ പ്രസിഡണ്ട്  ജിൽസ് വർഗീസ്, സ്‌റ്റാഫ് സെക്രെട്ടറി പി.ജെ വിജി , മലയാളം അധ്യാപകൻ കെ വി ബിജു, വിദ്യാർത്ഥികളായ ന്യൂട്ടൻ കെ ജെ ,അഭിജ ജേക്കബ്, ശ്രീനന്ദ കെ ജെ, നവ ദേവ്, ജുവൽമരിയ, സെറാ മറിയം ഫിലിപ്പ്, അഭിഷേക് എൻ വർഗീസ് തുടങ്ങിയവർ പുസ്ക വായന, ടീസർ വായന തുടങ്ങിയവ നടത്തി. വായനാവാരത്തോടനുബന്ധിച്ച്  ഒരാഴ്ച കാലത്തെ പുസ്തക പ്രദർശനം സ്കൂൾ ലൈബ്രറിയിൽ ആരംഭിച്ചു. ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട്സ്സ്&ഗൈഡ്സ് പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments