കൊട്ടിയൂർ: ഐ. ജെ. എം. ഹയർ സെക്കൻഡറി സ്കൂളിൽ വായനവാരത്തോട് അനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യവേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനവും നടന്നു. ഫ്ലവേഴ്സ് ടി. വി. കോമഡി ഉത്സവം ഫെയിം പ്രസാദ് പൂതാടി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. ഷിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു. ചടങ്ങിന് സീനിയർ അസിസ്റ്റൻ്റ് ലിസ്സി എം.ജെ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പാൾ തോമസ് എം. യു. വായനദിനസന്ദേശം നൽകി. പി. ടി. എ. പ്രസിഡന്റ് ബോജോ തോമസ്, എം. പി. ടി. എ. പ്രസിഡന്റ് സൗമ്യ സജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, പ്രസാദ് പൂതാടിയുടെയും സംഘത്തിൻ്റേയും സംഗീതശില്പശാല എന്നിവ സംഘടിപ്പിച്ചു. മലയാളം അധ്യാപിക സി.മിനി ജോയ് നന്ദി അർപ്പിച്ചു.

0 Comments