ഉളിക്കൽ: മാട്ടറ സ്വദേശിയായ യുവാവ് ബംഗളൂരുവിൽ കുഴഞ്ഞുവീണു മരിച്ചു. മാട്ടറയിൽ താമസിക്കുന്ന തേക്കുംകാട്ടിൽ പ്രിൻസ് മാത്യു (34) ആണ് ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെട്ടത്.
ബംഗളൂരുവിൽ വച്ച് പനി ബാധിച്ചതിനെ തുടർന്ന് മരുന്ന് വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലാണ് പ്രിൻസ് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ പോലീസ് ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് (ബുധനാഴ്ച) മാട്ടറയിലെ സ്വഭവനത്തിൽ എത്തിക്കും. സംസ്കാര ചടങ്ങുകൾ നാളെ (11-06-2026, വ്യാഴാഴ്ച) നടക്കും.

0 Comments