കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി പതങ്കയം പുഴയിൽ വിനോദസഞ്ചാരികളായ മൂന്ന് പേർ ഒഴുക്കിൽ പെട്ടു. ബംഗളൂരുവിൽ നിന്നെത്തിയ വിനോദസഞ്ചാരികളും വയനാട് സ്വദേശിയായ ഗൈഡുമാണ് അപകടത്തിൽ പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ ബാംഗളൂരു സ്വദേശിയാ രണ്ട് പേരെ രക്ഷപ്പെടുത്തി. ഗൈഡിനായുള്ള തിരച്ചിൽ തുടരുകയാണ്.
നിസാര പരിക്കുകളോടെയാണ് സഞ്ചാരികളെ പുഴയിൽ നിന്നും പുറത്തെത്തിച്ചത്. പുഴയിലെ അതിശക്തമായ വേഗതയും മലവെള്ളപ്പാച്ചിലും കാരണം ഗൈഡിനായുള്ള തിരച്ചിൽ അതീവ ദുഷ്കരമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

0 Comments