കമന്റടിച്ചത് ചോദ്യം ചെയ്തു; കൊച്ചിയിൽ പെൺകുട്ടികൾക്ക് ക്രൂരമർദനം, ഒരാൾക്ക് ഗുരുതര പരിക്ക്

 


കൊച്ചി: കലൂരിൽ റോഡിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം. ഇന്ന് പുലർച്ചെയാണ് സംഭവം. കമന്റടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. മർദനത്തിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടികളിൽ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ നാലരയോടെ റൂമിലേക്ക് നടന്നുപോവുകയായിരുന്ന ഇവരെ വഴിയിൽ തങ്ങിനിന്ന സംഘം ലൈംഗികാധിക്ഷേപം നടത്തുകയും തടഞ്ഞുനിർത്തുകയുമായിരുന്നു. അധിക്ഷേപം ചോദ്യം ചെയ്യാനും ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനും ശ്രമിച്ചതോടെ യുവതിയുടെ കൈ തിരിച്ചുപിടിച്ച് ഫോൺ വാങ്ങി നിലത്തടിച്ചുടച്ചു. തുടർന്ന് യുവതിയെ നിലത്തിട്ട് നെഞ്ചിലും വയറിലും ബൂട്സിട്ട് ചവിട്ടുകയും അതിക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് പരാതി.

Post a Comment

0 Comments