ചുങ്കക്കുന്ന് : ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പ്രവേശനോത്സവം നടത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയ് നമ്പുടാകത്തിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിസിലി കണ്ണന്താനം ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ നവാഗതർക്ക് സമ്മാനവിതരണം നടത്തി. സി എം കിഡ്സ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രവീന്ദ്രൻ എടാൻ, സ്മിതാ വരപോത്തുകുഴി, ഹെഡ്മാസ്റ്റർ ഇൻചാർജ് ഷാവു കെ വി, എസ് എം സി ചെയർമാൻ വിനോദ് വട്ടുകുളം, പ്രീ പ്രൈമറി മദർ പി ടി എ പ്രസിഡൻറ് അഞ്ജലി ബിബിൻ, സീനിയർ അസിസ്റ്റൻറ് സിനി കെ സെബാസ്റ്റ്യൻ, എസ് ആർ ജി കൺവീനർ സജിഷ എൻ ജെ എന്നിവർ സംസാരിച്ചു. ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് ഹൗസിംഗ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി നൽകുന്ന കുടയുടെ വിതരണം സൊസെറ്റി ഡയറക്ടർ ഡി അനുറാം , ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ ഷാജു ജോർജ്ജ്, ചീഫ് ലാൻഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ സ്മിത അനുറാം എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ശേഷം പായസ വിതരണം നടത്തി.

0 Comments