കുന്നോത്ത്: കുന്നോത്ത് സെൻ്റ് തോമസ് ഫൊറോനാ ഇടവകയിൽ നിന്നു എസ് എസ് എൽസിക്കും പ്ലസ് ടുവിനും ഡിഗ്രിക്കും ഉന്നതവിജയം നേടിയവരെയും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്റ്റാററിസ്റ്റിക്സിൽ ഫസ്റ്റ് റാങ്ക് നേടിയ പാലക്കുന്നേൽ ജനീന തോമസിനേയും കുന്നോത്ത് യൂണിറ്റ് എകെ സി സിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വിശുദ്ധ കുർബ്ബാനയോടനുബന്ധിച്ചു നടന്ന യോഗത്തിൽ ആദരിച്ചു. ഫൊറാനാവികാരി റവ. ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട് യോഗം ഉദ്‌ഘാടനo ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എൻ . വി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഇടവകാ കോർഡിനേറ്റർ ബെന്നി പുതിയാംപുറം, ടി.സി വർക്കി തുരുത്തിമററം, സി . ടി .മാത്യു, ബിനോയ് തോമസ്, സി സോണിയ FCC, ജീന.കെ.മാത്യു, രഞ്ജന തോമസ്, മിനി മംഗലത്തിൽ, സോളി പുതിയാംപുറം തുടങ്ങിയവർ ആശംസകൾ നേർന്നു.
0 Comments