സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരള സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് 2026ന് വയനാട്ടിൽ തുടക്കമായി.
ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് പനമരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി അളക്കമറ്റത്ത് ഉദ്ഘാടനം നിർവഹിച്ചു. മത്സരങ്ങൾ പനമരം സർക്കിൾ ഇൻസ്‌പെക്ടർ പ്രതീഷ് ടി വി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വനിതാ സൈക്ലിസ്റ്റുകളുടെ പങ്കാളിത്തത്തോടെ ലോക സൈക്കിൾ ദിന റാലിയും സംഘടിപ്പിച്ചു.
ചടങ്ങിൽ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ അദ്ധ്യക്ഷത വഹിച്ചു . കേരള സൈക്ലിംഗ് അസോസിയേഷൻ ചെയർമാൻ എസ് എസ് സുധീഷ് കുമാർ മുഖ്യാതിഥിയായി . ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഗോപകുമാർ വർമ്മ, ഷാജി ചെറിയാൻ, ഷാജഹാൻ , ഗിരീഷ് പെരുന്തട്ട , നവാസ് കാരാട്ട്, സോളമൻ എൽ എ , സാജിദ് എൻ.സി , ചന്ദ്രൻ ചെട്ടിയാർ എന്നിവർ സംസാരിച്ചു .

0 Comments