കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിലായാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, കോഴിക്കോട്ട് ആശങ്ക പടർത്തിയ നിപ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെയെല്ലാം ഫലം നെഗറ്റീവായി എന്നത് വലിയ ആശ്വാസമാണ് നൽകുന്നത്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
എന്നാൽ, നിലവിൽ നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം ഇപ്പോൾ വെൻ്റിലേറ്ററിലാണ് ഉള്ളത്.
0 Comments