ജർമനിയെ ഞെട്ടിച്ച് ഇക്വഡോർ ; കുർസാവോയെ ജയിച്ച് ഐവറികോസ്റ്റ്



ന്യൂയോർക്ക് : ഗ്രൂപ്പ് ചാമ്പ്യന്മാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ. നോക്കൗട്ട് സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോറിന്റെ ജയം. രണ്ടാം മിനുട്ടിൽ ലിറോയ് സാനെയുടെ ഗോളിൽ ലീഡെടുത്ത ജർമനിക്കെതിരെ ഒരു കംബാക്ക് വിജയമാണ് ഇക്വഡോർ സ്വന്തമാക്കിയത്. നിൽസൺ അങ്കുലോ, ഗോൺസാലോ പ്ലാറ്റ എന്നിവരാണ് ജേതാക്കളക്കായി ഗോൾ കണ്ടെത്തിയത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിക്കോളാസ് പെപ്പയുടെ ഇരട്ടഗോൾ കരുത്തിൽ ഐവറികോസ്റ്റ് കുറസാവോയെ പരാജയപ്പെടുത്തി. 7, 64 മിനുട്ടുകളിലാണ് താരത്തിന്റെ ഗോൾ. ജയത്തോടെ ആറ് പോയിന്റായ ഐവറികോസ്റ്റ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അടുത്ത റൗണ്ടിൽ ഗ്രൂപ്പ് ഐയിലെ രണ്ടാം സ്ഥാനക്കാരെ നേരിടും. മികച്ച മൂന്നാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32വിലേക്ക് മുന്നേറാൻ ഇക്വഡോർ സാധ്യതകൾ സജീവമാക്കി.

Post a Comment

0 Comments