കാസർകോട് ജില്ലയിൽ 450 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകൾ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് ഉടമകൾ പറയുന്നു. സർവീസ് നഷ്ടത്തിലായതോടെ ആര്‍ടിഒയിൽ ജി ഫോം നൽകി മൂന്നുമാസം മുതൽ ഒരു വർഷം വരെ സർവീസ് നിർത്തിവെക്കാനാണ് തീരുമാനം. ജില്ലയിൽ ഇതിനകം പത്ത് ബസുകൾ ജി ഫോം നൽകിയിട്ടുണ്ട്.
കേരള സര്‍ക്കാര്‍ റോഡ് ടാക്‌സ് 50 ശതമാനം കുറച്ചെങ്കിലും ഒരു ദിവസം 150 രൂപ മാത്രമാണ് ഇതിൽ സൗജന്യം കിട്ടുന്നതെന്നും ബസുടമകൾ വ്യക്തമാക്കുന്നു. ത്രൈമാസ നികുതിയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതോടെ ജില്ലയിലെ 70 ശതമാനം ബസുകളും ജി ഫോം നൽകി ഘട്ടംഘട്ടമായി സർവീസ് നിർത്തിവെക്കാനാണ് ഉടമകളുടെ തീരുമാനം.
0 Comments