കേളകം പൊയ്യമലയിൽ വീണ്ടും പുലി ആക്രമണം; ഒരാടിനെ കൊന്നു, മറ്റൊന്നിനെ കൊണ്ടുപോയി



കേളകം: പഞ്ചായത്തിലെ പൊയ്മല മേഖലയിൽ വീണ്ടും പുലി ആക്രമണം. പൊയ്യ മല സ്വദേശി രതിന്റെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ആക്രമണത്തിൽ ഒരു ആടിനെ പുലി കടിച്ചുകൊല്ലുകയും മറ്റൊരാടിനെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

സമീപ ദിവസങ്ങളിലായി വെണ്ടയ്ക്കുംചാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പുതിയ ആക്രമണം ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പുലിയെ കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥലങ്ങളിൽ കെട്ടിയിടണമെന്നും അധികൃതർ നിർദേശം നൽകി.

Post a Comment

0 Comments