അമ്പലവയൽ ഗ്രാമ പഞ്ചായത്തും, അമ്പലവയൽ പോലീസ്, കുടുംബശ്രീ, എസ് പി സി സ്റ്റുഡന്റ്, വ്യാപാരി വ്യവസായിഏകോപന സമിതി, വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അമ്പലവയൽ ടൗണിൽ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും പൊതുസമ്മേളനവും നടത്തി.
രാജ്യത്തു വലിയ സാമൂഹിക വിപത്തായി വളർന്നു വരുന്ന മയക്കു മരുന്നിന്റെയും രാസലഹരിയുടെയും വ്യാപനം നിയന്ത്രിക്കുന്നതിനും, തടയുന്നതിനും നമ്മുടെ ഇളം തലമുറയേയും, യുവജനങ്ങളെയും ഭീകരമായ ലഹരി മാഫിയയുടെ നീരാളി പിടുത്തത്തിൽ നിന്ന് മോചിപ്പിക്കാനും പൊതുസമൂഹം ശക്തമായ ലഹരിവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകണമെന്നും, ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ സംസ്ഥാന സർക്കാർ പോലീസ് വകുപ്പ് മുഖേന നടപ്പാക്കുന്നലഹരി വേട്ടക്ക് ശക്തമായ പിന്തുണ നൽകണമെന്നും റാലിക്ക് ശേഷം അമ്പലവയൽ ടൗണിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സി കൃഷ്ണകുമാർ പറഞ്ഞു.
രാവിലെ10 മണിക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി ബസ്റ്റാന്റ് പരിസരത്തു പൊതുസമ്മേളനം നടത്തി സമാപിച്ചു.
ജനപ്രതിനിധികൾ, എസ് പി സി സ്റ്റുഡന്റസ്, വ്യാപാരി വ്യവസായിപ്രതിനിധികൾ, കുടുംബശ്രീ, വയോജന വേദി, വിവിധ രാഷ്ട്രീയ പാർട്ടി, സാമൂഹിക സംഘടനകൾ, മോട്ടോർ തൊഴിലാളി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഷഫീക് അധ്യക്ഷത് വഹിച്ചു. കെ കെ ബാബു, സിജി എൽദോ, സനിൽജോൺ, യാശോദ ബാലകൃഷ്ണൻ, പി എം സുരേന്ദ്രൻ, എൽദോ, സി റഷീദ്, റജില ഷാഫി, ജിൻസി. എം, ജോസ് പി യു, എ. ആർ മോഹനൻ, ജിൻസി, സുനിത, ആമിന, ബാലസുബ്രഹ്മണ്യൻ, അബ്ദുൽ ഹക്കിം, ഷേർളി ജോയ്, എം ടി അനിൽ, ശ്രീജ ശിവദാസ്, ജെ മത്യാസ്, മുഹമ്മദ്, രാജൻമാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കണ്ണൻ നന്ദി പറഞ്ഞു.

0 Comments