'പ്രതീക്ഷിക്കുന്നത് നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്, അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്'; സിപിഎമ്മിന്‍റെ പരാജയത്തിൽ തോമസ് ഐസക്ക്




 മലപ്പുറം: തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികൾക്കിടയിൽ നിന്നും കടുത്ത വമിർശനം ഉയർന്നതിന് പിന്നാലെ സ്വയംവിമർശനും നടത്തുകയാണ് സിപിഎം. പാർട്ടിക്ക് പറ്റിയ പിഴവുകൾ തിരിച്ചറിയാൻ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ മെയിലും വാട്സ്ആപ്പ് നമ്പറും ഒക്കെ സിപിഎം കൊണ്ടു വന്നിരുന്നു. ഇപ്പോഴിതാ സിപിഎം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കും പാർട്ടിയുടെ വീഴ്ചയിൽ സ്വയം വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. പാർട്ടി ഏര്യാ കമ്മിറ്റി അംഗവും പരപ്പനങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനയൻ മാഷ് പരാജയത്തെപ്പറ്റി നടത്തിയ വിലയിരുത്തൽ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് തോമസ് ഐസക്കിന്‍റെ കുത്ത്.

'കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്'- എന്ന് കൂടിക്കാഴ്ചയിൽ സിപിഎം നേതാവായ വിനയൻ പറഞ്ഞതായാണ് തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചത്. “ഇവിടെയൊക്കെ ബിജെപിക്കാർക്കും സ്വാധീനമുണ്ട്. അവർ രണ്ടുപേരും ഒരുമിച്ചാൽ നമുക്ക് വിജയിക്കാനാകില്ല”. കുറച്ചുകൂടി സ്വരം താഴ്ത്തി മാഷ് പറഞ്ഞു. “പിന്നെ, കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്” എന്നാണ് കുറിപ്പിൽ പറയുന്ന്,.


Post a Comment

0 Comments