റോട്ടറി സിവിൽ സ്റ്റേഷൻ വയനാട് ,പുതിയ റോട്ടറി ക്ലബ് നിലവിൽ വന്നു


കൽപ്പറ്റ : വയനാട്ടിൽ ഒരു പുതിയ റോട്ടറി ക്ലബ്ബ് കൂടി നിലവിൽ വന്നു.ജൂൺ 26 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഹോട്ടൽ ഗ്രീൻ ഗേറ്റിൽ വെച്ച് നടന്ന ഇൻസ്റ്റലേഷൻ ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് 3204 ഗവർണർ ബിജോഷ് മാനുവൽ, നീറ്റ ബിജോഷ് എന്നിവർ ചേർന്ന് ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഔദ്യോഗിക ലോഗോയും വെബ്സൈറ്റും ചടങ്ങിൽ പ്രകാശനം ചെയ്തു .ചാർട്ടർ സർട്ടിഫിക്കറ്റ് പ്രേസഡന്റ് ജോജിമോന് കൈമാറി.

മാനന്തവാടി,റോട്ടറി കബനി വാലി ക്ലബ് പ്രസിഡന്റ്‌ ഷാജി എബ്രഹാം യോഗത്തിന് അധ്യക്ഷത വഹിച്ചു.റോട്ടറി കബനി വാലി ക്ലബ്ബാണ് മദർ ക്ലബ്ബായി പ്രവർത്തിക്കുക.റോട്ടറി സിവിൽ സ്റ്റേഷൻ വയനാടിന്റെ രൂപീകരണത്തിന് അസിസ്റ്റന്റ് ഗവർണർ സുനിൽ കെ ജി നേതൃത്വം നൽകി.സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 17 അംഗങ്ങളാണ് ക്ലബ്ബിലുള്ളത്.

ജോജിമോൻ എം എ പ്രസിഡന്റായും, ജെസ്സി എൻ ഐ സെക്രട്ടറി ആയും, ബാബു സെബാസ്റ്റ്യൻ ട്രെഷറർ ആയും ചുമതലയേറ്റു.ഡോ നൗഷാദ് പള്ളിയാലിനെ പ്രോഗ്രാം ഡയറക്ടറായി നിയമിച്ചു.വയനാട്ടിലെ വിവിധ മേഖലകളിൽ സന്നദ്ധ-സേവന പ്രവർത്തനങ്ങളുമായി ക്ലബ്‌ പ്രവർത്തിക്കുമെന്നും ,ഉടനെ വിവിധ നേത്ര ക്യാമ്പുകൾ സംഘടിപ്പികുമെന്നും പ്രസിഡെന്റ് അറിയിച്ചു.

വയനാട്ടിലെ വിവിധ റോട്ടറി ക്ലൂബുകളിൽ നിന്നും നിരവധി അംഗങ്ങൾ പങ്കെടുത്തു.കൽപ്പറ്റയിലെ വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങളും പങ്കെടുത്തു.റിൻസ് കെപി സ്വാഗതവും, ജെസ്സി എൻ ഐ യോഗത്തിന് നന്ദിയും പറഞ്ഞു.റോട്ടറി ഡിസ്ട്രിക്റ്റ് സെക്രട്ടറി രവീന്ദ്രനാദ്,ഡോ ടി പി വി സുരേന്ദ്രൻ,ഡിഗോൾ തോമസ്, വിനീത് വയനാട്,ബൈജു ടി വി,അഡ്വ അരുൺകുമാർ സി കെ, സായി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments