പേരാവൂർ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ,പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് "ഹൃദയപൂർവ്വം എന്റെ വിദ്യാലയത്തിന് " ലോഗോ പ്രകാശനവും പുസ്തക സമർപ്പണവും നടന്നു



 പേരാവൂർ:സെന്റ് ജോസഫ്സ് ഹൈസ്കൂൾ പേരാവൂർ,പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 75 ഇന കർമ്മ പദ്ധതികളുടെ ഉദ്ഘാടനാർത്ഥം "ഹൃദയപൂർവ്വം എന്റെ വിദ്യാലയത്തിന് " എന്ന ബൃഹത് പദ്ധതിയുടെ ലോഗോ പ്രകാശനവും ആദ്യ പുസ്തക കൈമാറ്റവും നടന്നു. പ്രസ്തുത പരിപാടി പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ ജന്മദിനത്തിൽ മണവും നിറവും മധുരവും നിറഞ്ഞ മുട്ടായികളും മധുരപലഹാരങ്ങളും കൈമാറുന്നതിനു പകരം വിജ്ഞാനവും അറിവും പകർന്നു നൽകുന്ന പുസ്തകങ്ങൾ വിദ്യാലയത്തിന് സമർപ്പിക്കുന്നത് വഴി കുട്ടികളുടെ വായനാശീലം വളർത്തുവാനും ഈ പദ്ധതി സഹായം ചെയ്യുമെന്ന് സന്ദേശം പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ കുട്ടികൾക്ക് നൽകി.

 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണി ടോമി പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൂറുദ്ദീൻ മുള്ളേരിക്കൽ ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ജോസഫ് മറ്റു പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ് ജൂബിലി ചാക്കോ ബിജു പിടിഎ പ്രസിഡന്റ് പതർ പിടിഎ പ്രസിഡന്റ് സൗമ്യ ജോമി പ്രിൻസിപ്പാൾ കെ വി സെബാസ്റ്റ്യൻ ഹെഡ്മാസ്റ്റർ റോബിൻ ജോസഫ് സ്റ്റാഫ് സെക്രട്ടറി ബിനീഷ് കെ സി തുടങ്ങിയവർ പങ്കെടുത്തു. 

അന്നേദിവസം തന്നെ ജന്മദിനം ആഘോഷിക്കുന്ന ആഞ്ജലാ രഞ്ജിത്ത് എന്ന വിദ്യാർത്ഥി ആദ്യ പുസ്തകം സ്കൂൾ ഹെഡ്മാസ്റ്റർ റോബിൻ ജോസഫ് പി യ്ക്ക് പുസ്തകം കൈമാറി.

Post a Comment

0 Comments