തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച നടത്തുകയായിരുന്നു അഭികാമ്യമെന്ന് വി.എം സുധീരന്‍ പറഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച നടത്തുകയായിരുന്നു വേണ്ടത്. സമൂഹത്തില്‍ സംശയങ്ങളും
ആശങ്കകളും ഇപ്പോഴും നിലനില്‍ക്കുന്ന സ്ഥിതിയാണുള്ളത്.ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുമ്പോള്‍ ഈ പ്രൊപ്പോസല്‍ ഒഴിവാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെകരിമണല്‍ ഖനന നയത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും വിഎം സുധീരന്‍ പറഞ്ഞു. ആലപ്പുഴ തീരദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. ആലപ്പുഴ തീരത്ത് ഒരുതരത്തിലുള്ള ഖനനവും ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചേ മതിയാകൂവെന്നും വി എം സുധീരന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച ബിന്ദുകൃഷ്ണയുടെ നടപടിയേയും വിഎം സുധീരന്‍ വിമര്‍ശിച്ചു.
ഇതൊക്കെ ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി ആരെ പിന്തുണയ്ക്കുന്നുവോ അവരുടെ കഷ്ടകാലമാണ്.വെള്ളാപ്പള്ളി എതിര്‍ക്കുന്നവര്‍ക്ക് നല്ലകാലമെന്നും സുധീരന്‍ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശനെ തിരുത്താന്‍ നിലവിലെ പാര്‍ട്ടി നേതൃത്വത്തിന് കരുത്തുണ്ടെന്ന് വി.എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിന് എത്രയും പെട്ടെന്ന് പുതിയ കെപിസിസി പ്രസിഡണ്ട് ഉണ്ടാവട്ടെ.അതിനുള്ള നടപടി ഹൈക്കമാന്‍ഡ്എടുക്കട്ടെയെന്നും സുധീരന്‍ പറഞ്ഞു

0 Comments