'രാജ്യത്തെ ആ പ്രമുഖൻ പാർട്ടിയിൽ ചേരുന്നു, കാത്തിരിക്കുക': നിർണായക പ്രഖ്യാപനവുമായി കോക്രോച്ച് ജനതാ പാർട്ടി

 



ന്യൂഡൽഹി: വരും ദിവസങ്ങളിൽ രാജ്യത്തെ ഒരു പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന നിർണായക പ്രഖ്യാപനവുമായി കോക്രോച്ച് ജനതാ പാർട്ടി. പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ സിജെപിയിൽ ചേരാനൊരുങ്ങുന്ന പ്രമുഖൻ ആരാണെന്നത് സംബന്ധിച്ചുള്ള യാതൊരുവിധ വിവരങ്ങളും പുറത്തുവിടാൻ പാർട്ടി നേതൃത്വം തയാറായില്ല.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നൽകുന്നതിനായി അഭിജിത് ദീപ്കെ ജൂൺ ആറിന് ഇന്ത്യയിൽ എത്താനിരിക്കെയാണ് പുതിയ പ്രഖ്യാപനം.

"കോക്രോച്ച് ഈസ് ബാക്ക്" എന്ന അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ് അദ്ദേഹം റീക്വോട്ട് ചെയ്യുകയായിരുന്നു. അതിൽ ഇങ്ങനെ പറയുന്നു. "പ്രമുഖനായ ഒരു വ്യക്തി കോക്രോച്ച് പ്രസ്ഥാനത്തിൽ പങ്കുചേരും. കാത്തിരിക്കുക."

ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു. പേര് വെളിപ്പെടുത്താത്ത ആ പ്രമുഖ വ്യക്തി ആരായിരിക്കാം എന്ന് ഊഹിക്കുന്ന തിരക്കിലാണ് പലരും. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, വിനോദ മേഖലകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമുള്ള പ്രമുഖരുടെ പേരുകളെല്ലാം കമന്റുകളിൽ ഉയർന്നു വന്നു.

Post a Comment

0 Comments