എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനം; 'തരുവണ പ്ലസ്' കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

 


തരുവണ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും മികച്ച വിജയം കൈവരിച്ച സ്കൂളുകൾക്കുമായി സംഘടിപ്പിച്ച അനുമോദന സദസ്സ് 'തരുവണ പ്ലസ് 2K26 കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. തരുവണ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുഫീദ തസ്‌നിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നാലാം മെയിൽ സി.എ.എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മാനന്തവാടി എം.എൽ.എ ഉഷാ വിജയൻ മുഖ്യാതിഥിയായിരുന്നു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ച പരിപാടിയിൽ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല, വൈസ് പ്രസിഡന്റ് ലതിക എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

വെള്ളമുണ്ട, പനമരം ബ്ലോക്ക് ,ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾപങ്കെടുത്തു

അനുമോദന ചടങ്ങിന് പുറമെ വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. പ്രശസ്ത മെന്റലിസ്റ്റ് താഹിർ അലി 'മൈൻഡ് ഇല്ല്യൂഷൻ' എന്ന വിഷയത്തിലും, മുഹമ്മദ് സെബീഹ് അഹമ്മദ് കരിയർ ഗൈഡൻസ് ക്ലാസിനും നേതൃത്വം നൽകി. ഐ.എ.എം (IM) എം.ഡി, സി എ മുഹമ്മദ്‌ സാലിഹ്‌ ചടങ്ങിൽ പങ്കെടുക്കുകയും വിജയികൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.

Post a Comment

0 Comments