ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്ക് എതിരായ ഇഡി കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസാണ് റദ്ദാക്കിയത്. ഇഡി അധികാരം ദുർവിനിയോഗം ചെയ്തെന്നും കോടതി വിമർശിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ പത്ര പ്രവർത്തനത്തിന് എതിരെയാണ് ഇഡി അധികാരം ദുർവിനിയോഗിച്ചതെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന ഇഡിയുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമെന്നും കോടതി നിരീക്ഷിച്ചു.
ന്യൂസ് ക്ലിക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ച് കള്ളം പണം വെളുപ്പിക്കലും സാമ്പത്തിക ക്രമക്കേടും നടത്തി എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രധാന ആരോപണം. അമേരിക്കൻ ശതകോടീശ്വരനായ നെവിൽ റോയ് സിങ്കവുമായി ബന്ധപ്പെട്ട കമ്പനികളിൽ നിന്ന് ന്യൂസ് ക്ലിക്കിന് കോടികണക്കിന് രൂപയുടെ ഫണ്ട് ലഭിച്ചു, അതിലൂടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നു എന്നുമായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. കേസ് അടിസ്ഥാന രഹിതമാണെന്നും കോടതി പറഞ്ഞു.

0 Comments