കൊച്ചി: ഷുഹൈബ് വധക്കേസിൽ വിചാരണ നടപടികൾക്ക് സ്റ്റേ. തിങ്കളാഴ്ച വരെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികളുടെ അപ്പീലിലാണ് നടപടി.
പക്ഷപാതമായി പെരുമാറുന്നു, മുൻവിധിയോടെ സംസാരിക്കുന്നു എന്നുൾപ്പെടെ വിചാരണ കോടതിക്കെതിരെ പ്രതികൾ ഹരജിയിൽ ആരോപങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ സർക്കാർ നിലപാട് തിങ്കളാഴ്ചക്കകം കോടതിയെ അറിയിക്കണം. അതിന് ശേഷമായിരിക്കും സ്റ്റേ നീക്കണോ തുടരണോ എന്നതിൽ കോടതി നിലപാട് പറയുക.
വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹർജി നേരത്തെ അഡീഷനൽ സെഷൻസ് കോടതി (1) നേരത്തെ തള്ളിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയിൽ ആദ്യം ഹരജി നൽകിയെങ്കിലും സത്യവാങ്മൂലം നൽകാത്തതിനാൽ തള്ളുകയായിരുന്നു. സത്യവാങ്മൂലം ഉൾപ്പെടുത്തി വീണ്ടും ഹർജി നൽകിയെങ്കിലും തള്ളി.

0 Comments