ഗുവാഹത്തി: തന്‍റെ പൗരത്വം തെളിയിക്കുന്നതിനായി അസമിലെ ഒരു പൗരൻ ഹാജരാക്കിയ 16 തിരിച്ചറിയൽ രേഖകളും തള്ളി ഗുവാഹത്തി ഹൈക്കോടതി. 2019 ഫെബ്രുവരി 28ലെ ഫോറിൻ ട്രൈബ്യൂണൽ വ്യവസ്ഥ പ്രകാരം വിദേശിയായ പ്രഖ്യാപിച്ച ഉത്തരവിനെതിരെ അസം സ്വദേശി അമീനുൽ ഹഖ് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ 16 രേഖകൾ ഹരജിക്കാരൻ കോടതിയിൽ ഹാജരാക്കിയെങ്കിലും പൗരത്വം തെളിയിക്കാൻ ഇവ പ്രാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
1964ലെ ഫോറിനേസ് ആക്ട് പ്രകാരം, ഹരജിക്കാരനെ വിദേശിയായി കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ഒരു വ്യക്തി വിദേശിയാണോയെന്ന് ഭരണകൂടത്തിന് സംശയമുണ്ടാകുന്ന പക്ഷം അത് തെളിയിക്കേണ്ടത് ബാധ്യത ആ വ്യക്തിക്കാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ കല്യാൺ റായും ഷമീമ ജഹാനുമടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി.
വോട്ടർ ഐഡിയും പാൻ കാർഡും അടക്കം 16 രേഖകൾ ഹാജരാക്കിയിട്ടും പൗരത്വം തെളിയിക്കാനായില്ല; ഹൈക്കോടതി തള്ളിയ ആ രേഖകൾ ഇവയാണ്...
ഗുവാഹത്തി: തന്‍റെ പൗരത്വം തെളിയിക്കുന്നതിനായി അസമിലെ ഒരു പൗരൻ ഹാജരാക്കിയ 16 തിരിച്ചറിയൽ രേഖകളും തള്ളി ഗുവാഹത്തി ഹൈക്കോടതി. 2019 ഫെബ്രുവരി 28ലെ ഫോറിൻ ട്രൈബ്യൂണൽ വ്യവസ്ഥ പ്രകാരം വിദേശിയായ പ്രഖ്യാപിച്ച ഉത്തരവിനെതിരെ അസം സ്വദേശി അമീനുൽ ഹഖ് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ 16 രേഖകൾ ഹരജിക്കാരൻ കോടതിയിൽ ഹാജരാക്കിയെങ്കിലും പൗരത്വം തെളിയിക്കാൻ ഇവ പ്രാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
1964ലെ ഫോറിനേസ് ആക്ട് പ്രകാരം, ഹരജിക്കാരനെ വിദേശിയായി കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ഒരു വ്യക്തി വിദേശിയാണോയെന്ന് ഭരണകൂടത്തിന് സംശയമുണ്ടാകുന്ന പക്ഷം അത് തെളിയിക്കേണ്ടത് ബാധ്യത ആ വ്യക്തിക്കാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ കല്യാൺ റായും ഷമീമ ജഹാനുമടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി.
'ഇന്ത്യൻ പൗരനെന്ന് തെളിയിക്കാൻ 16 രേഖകൾ ഹരജിക്കാരൻ കോടതിമുമ്പാകെ സമർപ്പിക്കുകയുണ്ടായി. എന്നാൽ, അദ്ദേഹത്തിന്‍റെ പൗരത്വം തെളിയിക്കാൻ പ്രാപ്തയാകുന്നവയല്ല ഈ രേഖകൾ. സെക്ഷൻ 9 പ്രകാരം, അദ്ദേഹം ഇപ്പോഴും വിദേശി തന്നെയാണ്'. കോടതി വിധിയിൽ പറയുന്നു.
1951ലെ എൻആർസി പകർപ്പുകൾ, വോട്ടർ പട്ടിക, പാൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ് , ഭൂമി വാങ്ങിയ രേഖകൾ, പാൻ കാർഡ്, വോട്ടർ ഐഡി കാർഡുകൾ, സ്കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവയടങ്ങിയ 16 രേഖകളാണ് ഹരജിക്കാരൻ ഹഖ് കോടതിയിൽ ഹാജരാക്കിയത്. തന്‍റെ കുടുംബം തലമുറകളായി അസമിൽ താമസിക്കുന്നവരാണെന്നും ഹഖ് വാദിച്ചു. എന്നാൽ, ഈ രേഖകളിൽ പിശകുണ്ടെന്നും ഹരജിക്കാരന് ഇന്ത്യൻ പൗരത്വം നൽകുന്നതിനുതകുന്ന തെളിവായി കണക്കാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ഹഖിന്‍റെ മുത്തച്ഛന്‍റെയും പിതാവിന്‍റെയും പേരുകളിൽ അക്ഷരപ്പിശകുകളുണ്ടെന്നും സമർപ്പിച്ച രേഖകളിൽ ചിലതിലെ വ്യക്തതക്കുറവും നിസാരമായി കാണാനാകില്ലെന്നും കോടതി ഗൗരവപൂർവം നിരീക്ഷിച്ചു.
പിന്നാലെ, അമീനുൽ ഹഖിന്‍റെ പിതാവ് കോടതിയിൽ നേരിട്ടെത്തി ഇത് തന്‍റെ മകനാണെന്ന് വാദിച്ചെങ്കിലും, കോടതിയിൽ ഹാജരാക്കപ്പെട്ട രേഖകൾ പ്രകാരമുള്ള വിധിയിൽ ഉറച്ചുനിൽക്കുകയായിരുന്നു ബെഞ്ച്. 2019ൽ ഫോറിനേഴ്സ് ട്രൈബ്യൂണൽ അമീനുൾ ഹഖിനെ വിദേശിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
0 Comments