സംസ്ഥാന കർഷക അവാർഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മട്ടുപ്പാവ് കൃഷി ചെയ്യുന്ന കർഷകൻ (അർബൻ റൂഫ് ടോപ്പ് ഫാർമർ) (5,000 രൂപ), ഉദ്യാനശ്രേഷ്ഠ (5,000 രൂപ), സി. അച്യുതമേനോൻ സ്മാരക അവാര്‍ഡ് (മികച്ച തദ്ദേശ സ്ഥാപനത്തിന്) (10 ലക്ഷം രൂപ), വി.വി രാഘവന്‍ സ്മാരക അവാര്‍ഡ് (മികച്ച കൃഷിഭവന്) (അഞ്ച് ലക്ഷം), പത്മശ്രീ കെ വിശ്വനാഥന്‍ (മിത്രാനികേതന്‍) മെമ്മോറിയല്‍ നെല്‍ക്കതിർ അവാര്‍ഡ് (മൂന്ന് ലക്ഷം), സിബി കല്ലിങ്കൽ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് (രണ്ട് ലക്ഷം), കേരകേസരി (രണ്ട് ലക്ഷം), പൈതൃക കൃഷി/ വിത്ത് സംരക്ഷണം/ വിളകളുടെ സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന ആദിവാസി ഊര് / വ്യക്തി (രണ്ട് ലക്ഷം), മികച്ച ജൈവ കര്‍ഷകൻ (രണ്ട് ലക്ഷം), മികച്ച യുവ കര്‍ഷക /യുവകര്‍ഷകൻ (ഒരു ലക്ഷം), ഹരിത മിത്ര (ഒരു ലക്ഷം), ഹൈടെക് കര്‍ഷകൻ (ഒരു ലക്ഷം), കര്‍ഷകജ്യോതി (ഒരു ലക്ഷം), മികച്ച തേനീച്ച കര്‍ഷകൻ (ഒരു ലക്ഷം), കര്‍ഷകതിലകം (വനിത) (ഒരു ലക്ഷം), ശ്രമശക്തി അവാർഡ് (ഒരു ലക്ഷം), കർഷകഭാരതി – അച്ചടി, ദൃശ്യ, നവ മാധ്യമം (50,000 രൂപ വീതം), കാര്‍ഷിക പ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടിരിക്കുന്ന ടാന്‍സ്ജെന്‍ഡർ (50,000രൂപ), മികച്ച കൂണ്‍ കര്‍ഷക/ കര്‍ഷകൻ (50,000 രൂപ), പഴവർഗ്ഗ സംസ്കരണം/ മൂല്യവര്‍ദ്ധിത മേഖലയിൽ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി/ഗ്രൂപ്പ് (50,000 രൂപ), മികച്ച കൃഷിക്കൂട്ടം (50,000 രൂപ), മികച്ച കര്‍ഷക വിദ്യാര്‍ത്ഥി (സ്കൂൾ) (25,000 രൂപ), കൃഷിയിൽ മികവുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങൾ, മികച്ച എഫ്.പി.ഓ /എഫ്.പി.സി (25,000 രൂപ), എം.എസ്. സ്വാമിനാഥന്‍ അവാര്‍ഡ് (മികച്ച കാര്‍ഷിക ഗവേഷണത്തിന്), റെസിഡന്‍സ് അസോസിയേഷൻ, മികച്ച വിദ്യാഭ്യാസ സ്ഥാപനം (50,000 രൂപ), മികച്ച സ്പെഷ്യൽ സ്കൂൾ (50,000 രൂപ), മികച്ച പച്ചക്കറി ക്ലസ്റ്റർ (50,000 രൂപ), കൃഷിയിൽ മികവുള്ള പൊതുമേഖലാ സ്ഥാപനം (50,000 രൂപ), കൃഷിയിൽ മികവുള്ള സ്വകാര്യ സ്ഥാപനം (50,000 രൂപ), മികച്ച കൃഷി ഓഫീസർ, മികച്ച അസിസ്റ്റന്റ് കൃഷി ഓഫീസർ, മികച്ച എഞ്ചിനീയർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച കർഷക /കർഷകൻ (50,000 രൂപ). അപേക്ഷകൾ കർഷകർക്ക് കൃഷിഭവനുകളിൽ ജൂലൈ 13 വരെ സമർപ്പിക്കാം. അപേക്ഷയും കൂടുതൽ വിവരങ്ങളും www.keralaagriculture.gov.in -ൽ ലഭ്യമാണ്.
%20(1).jpg)
0 Comments