ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ കേളകം പോലീസ് പിടികൂടി




കേളകം: യുവതിയെ ശല്യം ചെയ്യുകയും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കേളകം പോലീസ് പിടികൂടി. അടയ്ക്കാത്തോട് ശാന്തിഗിരി സ്വദേശി കലശപറമ്പത്ത് നാരായണ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 25-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടയ്ക്കാത്തോട് സ്വദേശിയായ യുവതിയെ ബസ്സിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, അവരുടെ അനുമതിയില്ലാതെ മൊബൈലിൽ ഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നാരായണ കുമാറിനെതിരെ പോലീസ് കേസെടുത്തത്. ഈ കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, ലിതോഷ്, റിജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ തന്ത്രപരമായി പിടികൂടിയത്.

Post a Comment

0 Comments