കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സിജെപി നേതാക്കൾ, 3 ആവശ്യങ്ങൾ മുന്നോട്ടുവച്ചു

 



ന്യൂഡല്‍ഹി: ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡയുമായി അദ്ദേഹത്തിന്റെ വസതിയിൽ സിജെപി നേതാക്കൾ പത്ത് മിനിറ്റ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവച്ചെന്ന് സിജെപി വക്താവ് അറിയിച്ചു. സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

അനിശ്ചിതകാല നിരാഹാരത്തെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ വിട്ടയക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ മാനസികവിഷമത്തിൽ ആത്മഹത്യ ചെയ്ത എല്ലാ വിദ്യാർഥികൾക്കും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചതെന്ന് സിജെപി വക്താവ് പറഞ്ഞു. ഇതിനിടെ ജന്തർ മന്തറിൽ സമരക്കാർക്കു നേരെ ലാത്തിച്ചാർജ് നടത്തിയ പൊലീസ് പ്രധാന സമരപ്പന്തൽ പൊളിച്ചുമാറ്റി.

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സിജെപി സമരം ആരംഭിച്ചത്. രാവിലെ 11.50 ഓടെയാണ് ചർച്ചകൾ ആരംഭിച്ചതെന്ന് ജെ.പി നഡ്ഡ വ്യക്തമാക്കി. സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നും വൈകുന്നേരം 4 മണിയോടെ സി.ജെ.പി പ്രതിനിധികൾ തങ്ങളുടെ ആവശ്യങ്ങൾ അടങ്ങിയ ഹർജി കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിലെ നില പുനഃസ്ഥാപിക്കാൻ ഭരണകൂടത്തിന് പിന്തുണ നൽകണമെന്നും സമരം അവസാനിപ്പിക്കണമെന്നും നഡ്ഡ ആവശ്യപ്പെട്ടു. രാവിലത്തെ പാർലമെന്റ് മാർച്ച് തടഞ്ഞതോടെ ജന്തർ മന്തർ യുദ്ധക്കളമായി മാറിയിരുന്നു. പൊലീസും സമരക്കാരുമായി വൻ സംഘർഷമാണ് രൂപപ്പെട്ടത്. സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധ മാർച്ച് പാർലമെന്റിന്റെ 50 മീറ്റർ അകലെ വരെ എത്തിയിരുന്നു.

Post a Comment

0 Comments