കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പിഎ മാധവൻ അന്തരിച്ചു. 80 വയസ്സായിരുന്നു . വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ പി എ മാധവൻ തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്.
മണലൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭാംഗമായി സേവനമനുഷ്ഠിച്ചു. തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു

0 Comments