എം ജി എം ശാലേം സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി



കേളകം -എം ജി എം ശാലേം സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങും മാതാപിതാക്കൾക്കായുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ ഭാരവാഹികളും മാതാപിതാക്കളും പങ്കെടുത്തു. പുതിയകാലത്തെ കുട്ടികളും അവരുടെ രക്ഷാകർതൃത്വവും എന്ന വിഷയത്തിൽ പ്രാസംഗികനായ ജിതിൻ ശ്യാം ക്ലാസ് നയിച്ചു. യോഗത്തിൽ 2025 - 26 അധ്യയന വർഷത്തെ ബെസ്റ്റ് സ്റ്റുഡൻസിനുള്ള അവാർഡും ഫുൾ അറ്റൻഡൻസ് നേടിയ വിദ്യാർഥികൾക്കുള്ള അവാർഡും വിതരണം നടത്തി.

  ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ റ്റിവി. ജോണി, സ്റ്റാഫ്സെക്രട്ടറി പ്രിജ എം.ടി ,സ്കൂൾ മാനേജർ ഫാ. ജിനു ജോൺ എന്നിവർ  സംസാരിച്ചു. 

Post a Comment

0 Comments