ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടന്‍. ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഐ ആര്‍ ജി സി ഏര്‍പ്പെട്ടിരിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ബ്രിട്ടനില്‍ ഐ ആര്‍ ജി സിയെ പിന്തുണയ്ക്കുന്നത് ഇതിലുടെ ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടും. ഐ ആര്‍ ജി സി ക്കു പുറമേ ബ്രിട്ടനിലെ ജൂത കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധമുള്ള ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ദി കംപാനിയന്‍സ് ഓഫ് ദി റൈറ്റ് , റഷ്യന്‍ സൈനിക ഇന്റലിജന്‍സിന്റെ അന്താരാഷ്ട്ര ശാഖയായി വിശേഷിപ്പിക്കപ്പെടുന്ന റഷ്യന്‍ ഫെഡറേഷന്‍ വോളണ്ടിയര്‍ കോര്‍ എന്നീ സംഘടനകളെയും ഭീകര സംഘടനകളായി പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

0 Comments