തലശ്ശേരി : കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജ് ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും കണ്ണൂർ ജില്ല ചെസ്സ് പേരെന്റ്സ് ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചെസ്സ് മത്സരം നടന്നു. കണ്ണൂർ ജില്ല അണ്ടർ 17 സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗത്തിൽ കണ്ണൂർ സ്വദേശിയായ കൃഷ്ണദേവും ഗേൾസ് വിഭാഗത്തിൽ കണ്ണൂർ സ്വദേശിനിയായ നജ ഫാത്തിമയും ചാമ്പ്യന്മാരായി.
ഓപ്പൺ കാറ്റഗറിയിൽ അമിതാബ് എസ് (പള്ളിക്കുന്ന്) രണ്ടാം സ്ഥാനവും ധൈര്യ സിസോദിയ (പള്ളിക്കുന്ന്) മൂന്നാം സ്ഥാനവും ആദേശ് കൊമ്മേരി രജനീഷ് (അഞ്ചരക്കണ്ടി)നാലാം സ്ഥാനവും കരസ്ഥമാക്കി
പെൺകുട്ടികളുടെ വിഭാഗത്തിൽ ആരാധ്യ കൊമ്മേരി രജനീഷ് (അഞ്ചരക്കണ്ടി)രണ്ടാം സ്ഥാനവും ദേവിക കൃഷ്ണ (എരുവട്ടി) മൂന്നാം സ്ഥാനവും കീർത്തിക പി (പഴയങ്ങാടി) നാലാം സ്ഥാനവും നേടുകയുണ്ടായി.
ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയവർ ഓരോ വിഭാഗത്തിൽ നിന്നും അണ്ടർ 17 സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിന് യോഗ്യത നേടി.
ടൂർണമെന്റ് കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ വി യു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ വി യു സെബാസ്റ്റ്യൻ, കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് പ്രൊഫസർ ഷാനവാസ് സാർ എന്നിവർ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

0 Comments