കോഴിക്കോട്: തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വി.കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എം.വി ഗോവിന്ദനും സമാനമായി പ്രതികരിച്ചിരിക്കുന്നത്.
ആരെയും ഒറ്റപ്പെടുത്തി മുന്നോട്ടുപോകുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും എം.വി ജയരാജന്‍ പറഞ്ഞിരുന്നു. എം.വി രാഘവനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനുപിന്നാലെ പാര്‍ട്ടിവിട്ട മൂന്ന് നേതാക്കളും ചില വിഷയങ്ങളില്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കണമെന്ന് എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.
പിഎം ശ്രീ പദ്ധതി, ലൈഫ് മിഷന്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം, മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനം എന്നിവയില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളോട് ഈ മൂന്ന് വിമത എംഎല്‍എമാര്‍ക്കും എന്താണ് പറയാനുള്ളതെന്നും ജയരാജന്‍ ചോദിച്ചു.
പാര്‍ട്ടിയെ വഞ്ചിച്ചിട്ടില്ലെങ്കില്‍ വി.കുഞ്ഞിക്കൃഷ്ണനും ടി.കെ ഗോവിന്ദനും ഇതൊരു അവസരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ മൗനം പാലിക്കുന്നത് അവര്‍ വഞ്ചന ചെയ്തുവെന്ന് തെളിയിക്കുന്നതിന് തുല്യമാണെന്നും ജയരാജന്‍ പറഞ്ഞു.

0 Comments