ബംഗാള്‍ ഉള്‍ക്കടലില്‍ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചില്‍ ആരംഭിച്ചു




 അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും മത്സ്യത്തൊഴിലാളികളെ കാണാതായി. വിശാഖപട്ടണത്ത് നിന്ന് ജൂലൈ ഒന്നിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഏഴംഗ സംഘത്തെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. അതേസമയം മേഖലയില്‍ ഇപ്പോഴും തുടരുന്ന ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതായാണ് വിവരം.

MVF 83 എന്ന ബോട്ടിലാണ് ഏഴംഗ സംഘം മത്സ്യബന്ധനത്തിനായി പോയത്. അതിശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് മടങ്ങിവരികയാണെന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.

ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരിച്ചെത്തുമെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്.

Post a Comment

0 Comments