അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ സന്ദേശത്തിന്റെ പ്രകാശനവും മാഗസിൻ പ്രകാശനവും നടന്നു

 



അടയ്ക്കാത്തോട്: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ സന്ദേശത്തിന്റെ പ്രകാശനവും മാഗസിൻ പ്രകാശനവും നടന്നു. കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രദേശത്തെ മുഴുവൻ വീടുകളിലും ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിന്റെ ഉദ്ഘാടന കർമം മലയാള മനോരമ കണ്ണൂർ ബ്യൂറോ സർക്കുലേഷൻ മാനേജർ പി ജെ മാത്യൂസ് നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, മാനേജർ റവ ഫാ സെബിൻ ഐക്കരത്താഴത്ത്, മലയാള മനോരമ സർക്കുലേഷൻ എക്സിക്യൂട്ടീവ് സി കെ അനീഷ്, സർക്കുലേഷൻ അസോസിയേറ്റ് കെ പി രതീഷ്, ജോയ് ജോസഫ്, സോളി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments