മെഡി സെപ് അപാകതകൾ പരിഹരിക്കുക;കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റ്



കേളകം:    സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ചികിൽസയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷയായ മെഡിസെപ് പദ്ധതിയുടെ അപാകതകൾ പരിഹരിക്കണമെന്നും സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ ആശുപത്രികളേയും ഈ പദ്ധതിയുടെ ഭാഗമാക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കെ.എസ് എസ് പിയു കേളകം യൂണിറ്റ് കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. പെൻഷൻ ഭവനിൽ നടന്ന കൺവെൻഷൻ ബ്ലോക്ക് സെക്രട്ടറി പി.പി. വ്യാസ്ഷ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.ജി. വിജയപ്രസാദ് അധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റിയംഗം  ഇ. നാരായണൻ സംഘടന റിപ്പോർട്ടവതരിപ്പിച്ചു. എം.പി. പാവുണ്ണി നവാഗതരെ സ്വീകരിച്ചു. പെൻഷൻകാരുടെ കുടുംബാംഗങ്ങളായ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി ജോസ് അലക്‌സാണ്ടർ. എം.വി.മുരളീധരൻ ,പി എം രമണൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments