അഗര്‍ത്തല: ഒഡീഷയിലെ പുരി രഥയാത്രക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. കട്ടക്ക് സ്വദേശിയായ അനില്‍ ദാഷ് (45) ആണ് മരിച്ചത്. അപകടത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്.
മേഖലയില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പുരിയിലെ ഗ്രാന്‍ഡ് റോഡിലുള്ള മാരിച്ചിക്കോട്ട സ്‌ക്വയറിലാണ് സംഭവം. ആളുകള്‍ കൂട്ടമായി എത്തിയതോടെ 45കാരന്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അഞ്ച് ലക്ഷത്തിലധികം ആളുകളാണ് രഥയാത്രയില്‍ പങ്കെടുക്കുന്നതിനായി പുരിയില്‍ എത്തിയത്. കനത്ത മഴയും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് വിലയിരുത്തല്‍. അപകടത്തിന് പിന്നാലെ പുരിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

0 Comments