വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ രംഗത്ത്. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ യു.ഡി.എഫ് സർക്കാർ ഇതുവരെ ഒരു തരത്തിലുള്ള മുൻകൂർ അനുമതിയും നൽകിയിട്ടില്ലെന്നും, ഈ നീക്കങ്ങളെല്ലാം യു.ഡി.എഫ് അധികാരം ഏൽക്കുന്നതിന് മുൻപ് തന്നെ തുടങ്ങിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഈ ഓഹരി കൈമാറ്റ നീക്കങ്ങൾ നടന്നതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, അദാനി ഗ്രൂപ്പിന്റെ ഈ നീക്കത്തിൽ സർക്കാർ ശക്തമായ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും, അന്ന് ഭരണത്തിലിരുന്ന പിണറായി വിജയൻ ഈ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
%20(1).jpg)
0 Comments