തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു

 



തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു. രാജ്യസഭ അധ്യക്ഷൻ സിപി രാധാകൃഷ്ണനാണ് കത്ത് നൽകിയത്. ഉടൻ ബിജെപിയിൽ ചേരും. നേരത്തെ രാജിവച്ച മൂന്ന് രാജ്യസഭാ എംപിമാരും ബിജെപിയിൽ ചേർന്നിരുന്നു. നേരത്തെ രാജി വെക്കുന്നുവെന്ന കോയല്‍ മല്ലിക് രാജി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ വിദേശത്തായതിനാല്‍ രാജി കത്ത് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ രാജ്യസഭാ ഉപാധ്യഷന് രാജിക്കത്ത് കൈമാറുകയായിരുന്നു. നേരത്തെ മൂന്ന് തൃണമൂല്‍ എംപിമാര്‍ രാജിവെച്ചിരുന്നു. കോയല്‍ മല്ലിക് ഡല്‍ഹിയിലെത്തി കേന്ദ്ര വനം മന്ത്രിയുമായി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പോകാമെന്നാണ് മമത ബാനര്‍ജി പ്രതികരിച്ചത്.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി വലിയ പ്രതിസന്ധികളാണ്‌ നേരിടുന്നത്. കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മദൻ മിത്ര വിമത ക്യാമ്പിൽ ചേർന്നു. സിവിൽ റിക്രൂട്ട്മെന്റ് അഴിമതിക്കേസ് അന്വേഷണത്തിന്റെ ഭാഗമായി മദൻ മിത്രയുടെ ഭാര്യയ്ക്കും മക്കൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ.

Post a Comment

0 Comments